ആലുവ: പൊതുമേഖലയിലെ ആദ്യത്തെ ഡയാലിസിസ് കേന്ദ്രമായ ആലുവ ജില്ല ആശുപത്രിയിലെ ഡയാലിസിസ് സെൻററിൽ 75000 ഡയാലിസിസ് നടത്തിയതിെൻറ ആഘോഷത്തിെൻറ ഭാഗമായി ഞായറാഴ്ച പ്രത്യേക ചടങ്ങ് സംഘടിപ്പിക്കും. 2010ലാണ് ഈ ദൗത്യത്തിന് തുടക്കം കുറിച്ചത്. ഡയാലിസിസ് ചെയ്യുന്ന ഒരു യന്ത്രത്തിന് എട്ട് ലക്ഷത്തോളം രൂപയാണ് വില. 24 യന്ത്രങ്ങളാണ് ഡയാലിസിസിന് ഇവിടെയുള്ളത്. വിവിധ കമ്പനികള്‍, സ്‌ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവരാണ് യന്ത്രങ്ങൾ സംഭാവന ചെയ്തത്. ഡയാലിസിസിന് മറ്റ് തരത്തിലുള്ള സഹായങ്ങളും ഇവർ നൽകുന്നുണ്ട്. ഒരു ഡയാലിസിസിന് 680 രൂപയാണ് യഥാർഥ ചെലവ്. എന്നാല്‍, ഇവിടെ 200 രൂപ മാത്രമാണ് ഈടാക്കുന്നത്. ബാക്കി തുക വിവിധ സംഭാവനകളിലൂടെയും സര്‍ക്കാറിെൻറ കാരുണ്യ, ആര്‍.എസ്.ബി.വൈ ഫണ്ടുകളിലൂടെയും കണ്ടെത്തുകയാണ്. മുൻ എം.പി. പി. രാജീവാണ് ഡയാലിസിസ് കേന്ദ്രം യാഥാർഥ്യമാക്കിയത്. റീജനൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. വിജയകുമാറും കേന്ദ്രം തുടങ്ങാൻ ശ്രമം നടത്തി. ആലുവയിലെ ഡയാലിസിസ് സെൻററുകള്‍ മാതൃകയാക്കി സര്‍ക്കാര്‍ മേഖലയില്‍ പുതിയ 20 ഡയാലിസിസ് സെൻററുകൾ ആരംഭിച്ചു. 348 രോഗികള്‍ക്കാണ് ഈ സെൻററിെൻറ സേവനം ലഭിച്ചതെന്ന് മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍. വിജയകുമാര്‍ പറഞ്ഞു. ഇപ്പോള്‍ 120 രോഗികള്‍ ഇവിടെ സ്‌ഥിരമായി ഡയാലിസിസ് ചെയ്യുന്നുണ്ട്. ആഘോഷ പരിപാടികളുടെ ഭാഗമായി ഞായറാഴ്ച രാവിലെ ഒന്‍പത് മുതല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം അന്‍വര്‍സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.