ബിജോയ് ഭാസ്കര്‍ കൊച്ചിന്‍ ഷിപ് യാര്‍ഡ് ഡയറക്ടർ

കൊച്ചി: കൊച്ചിന്‍ ഷിപ് യാര്‍ഡ് ഡയറക്ടറായി (ടെക്നിക്കല്‍) മുന്‍ ചീഫ് ജനറല്‍ മാനേജറായിരുന്ന ബിജോയ് ഭാസ്കര്‍ നിയമിതനായി. വെള്ളിയാഴ്ച അദ്ദേഹം ചുമതലയേറ്റു. 1988ല്‍ കൊച്ചി കപ്പല്‍ശാലയില്‍ എക്സിക്യൂട്ടിവ് ട്രെയിനിയായി പ്രവേശിച്ച അദ്ദേഹം ഷിപ് ബില്‍ഡിങ്, ഡിസൈന്‍, റിപ്പയര്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ കേരള മാനേജ്മ​െൻറ് അസോസിയേഷനില്‍നിന്ന് 'മാനേജര്‍ ഓഫ് ദി ഇയര്‍' അവാർഡ് നേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.