കൊച്ചി: കൊച്ചി അന്താരാഷ്ട്ര ബിനാലെ ഫൗണ്ടേഷന് തലേവദനയായി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അടക്കമുള്ളവരുടെ രാജി. ബിനാലെയുടെ നാലാം എഡിഷനുള്ള ഒരുക്കങ്ങൾ പുരോഗമിക്കവെയാണ് സി.ഇ.ഒ മഞ്ജു സാറ രാജൻ, എക്സിബിഷൻ ഓഫിസർ മറിയം ജോസഫ് എന്നിവർ രാജി െവച്ചത്. ഫൗണ്ടേഷെൻറ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരായ ശ്രീധർ ആൻറ് കമ്പനി ചുമതലയിൽനിന്ന് പിൻമാറിയതും തിരിച്ചടിയായി. അടുത്ത ഡിസംബർ മുതൽ മാർച്ച് വരെയാണ് നാലാം എഡിഷൻ നടക്കുന്നത്. രാജിവെച്ച മഞ്ജു സാറ രാജൻ പ്രശസ്ത മാധ്യമ പ്രവർത്തകയാണ്. കരാർ പുതുക്കേണ്ടെന്ന് സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് മഞ്ജു സാറ 'മാധ്യമ'ത്തോട് പറഞ്ഞു. നവംബറിൽ കാലാവധി അവസാനിച്ചെങ്കിലും ഫൗണ്ടേഷെൻറ അഭ്യർഥന മാനിച്ച് പദവിയിൽ തുടരുകയായിരുന്നു. മൂന്നാം ബിനാലെക്ക് തൊട്ടുമുമ്പാണ് അവരെ സി.ഇ.ഒ ആക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.