കപട മതേതരത്വം ഹിന്ദുക്കളെ ഒറ്റപ്പെടുത്തുന്നു- ^ജസ്​റ്റിസ് രാമചന്ദ്രന്‍

കപട മതേതരത്വം ഹിന്ദുക്കളെ ഒറ്റപ്പെടുത്തുന്നു- -ജസ്റ്റിസ് രാമചന്ദ്രന്‍ കൊച്ചി: കപട മതേതരത്വം ഹിന്ദുക്കളെ ഒറ്റപ്പെടുത്തുകയാണെന്ന് ജസ്റ്റിസ് എം. രാമചന്ദ്രന്‍. ഹിന്ദു ഐക്യവേദി 15-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷമാണെങ്കിലും ഹിന്ദുക്കളെ അവഗണിക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. ന്യൂനപക്ഷത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശവും ഭൂരിപക്ഷമായ ഹിന്ദുസമാജത്തിന് ലഭിക്കുന്നില്ല. ഇൗ സാഹചര്യത്തിൽ പ്രാവീണ്യമുള്ള ചെറുപ്പക്കാരെ കണ്ടെത്തി സമൂഹ മാധ്യമങ്ങളിലൂടെ വീക്ഷണങ്ങളും ചിന്തകളും പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു വിഷയാവതരണം നടത്തി. ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടന സെക്രട്ടറി ജഗദീഷ് കാരന്ത്, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, കെ.എന്‍. രവീന്ദ്രനാഥ്, വി. സുശികുമാര്‍, പി.വി. മുരളീധരന്‍, ഇ.എസ്. ബിജു എന്നിവര്‍ പങ്കെടുത്തു. ശനിയാഴ്ച സമ്പൂർണ സംസ്ഥാന സമിതി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.