പള്ളിക്കര: ബ്രഹ്മപുരത്ത് ആധുനികരീതിയിൽ നിർമിച്ച മാലിന്യ പ്ലാൻറ് നോക്കുകുത്തിയാക്കി ശൗചാലയ മാലിന്യങ്ങൾ കടമ്പ്രയാറിലേക്ക് തള്ളുന്നു. രാത്രിയാണ് ജില്ലയിലെ ഒട്ടുമിക്ക വാഹനങ്ങളും ശൗചാലയ മാലിന്യങ്ങളും കടമ്പ്രയാറിലേക്ക് ഒഴുക്കുന്നത്. രാസമാലിന്യങ്ങളും ഒഴുക്കുന്നതായി പരാതിയുണ്ട്. സ്വകാര്യകമ്പനികളിൽനിന്നുള്ള രാസമാലിന്യങ്ങളാണ് ശൗചാലയ മാലിന്യത്തോടൊപ്പം തട്ടുന്നത്. ശൗചാലയ മാലിന്യത്തിെൻറ മറവിലാണ് രാസമാലിന്യവും തള്ളുന്നത്. ബ്രഹ്മപുരത്ത് ആളൊഴിഞ്ഞ ഇടങ്ങളിൽ ഇപ്പോഴും ശൗചാലയ മാലിന്യം തള്ളുന്നത് പതിവാണ്. ഇത് തടയാൻ ബ്രഹ്മപുരത്ത് കാവൽക്കാരനെ നിയോഗിക്കുമെന്ന് കൊച്ചി നഗരസഭ പ്രഖ്യാപനം നടത്തിയെങ്കിലും പാഴ്വാക്കായി. ആളൊഴിഞ്ഞ പ്രദേശമായതിനാൽ മാലിന്യങ്ങൾ ഈ ഭാഗത്ത് തള്ളുന്നത് സ്ഥിരം സംഭവമാണ്. ശ്മശാനത്തിനുസമീപം വാഹനങ്ങൾ നിർത്തിയാണ് പൈപ്പ് വഴി രാസമാലിന്യവും ശൗചാലയ മാലിന്യവും കടമ്പ്രയാറിലേക്ക് ഒഴുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.