കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

കോതമംഗലം: കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ എക്സൈസ് പിടികൂടി. തേനി കമ്പം വടക്കംചേരി ഭാഗത്ത് താമസിക്കുന്ന ചിന്നസ്വാമിയെയാണ് (27) ബുധനാഴ്ച രാത്രി ഏേഴാടെ കോതമംഗലത്തെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് എറണാകുളം എക്‌സൈസ് സ്പഷൽ സ്ക്വാഡ് പിടികൂടിയത്. അരക്കിലോ കഞ്ചാവും കണ്ടെടുത്തു. കമ്പത്തുനിന്ന് കഞ്ചാവ് ബസിൽ എത്തിച്ച് ചില്ലറ കച്ചവടക്കാർക്ക് വിറ്റുവരുകയായിരുന്നു. എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ സജി ലഷ്മണന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇൻസ്പെക്ടർ സുധീപ് കുമാറി​െൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ ഇ.എ. അസീസ്, ജയൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജഗദീഷ്, റോയി, പ്രദീപ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.