നാടന്‍ ബേക്കറികള്‍ നിലനില്‍ക്കേണ്ടത് നാടി​െൻറ ആവശ്യം -^ഡോ. എ. രാമചന്ദ്രന്‍

നാടന്‍ ബേക്കറികള്‍ നിലനില്‍ക്കേണ്ടത് നാടി​െൻറ ആവശ്യം --ഡോ. എ. രാമചന്ദ്രന്‍ കൊച്ചി: ഉൽപന്നങ്ങളുടെ സൂക്ഷിപ്പിലും സാങ്കേതികവത്കരണം നടപ്പാക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് തനത് നാടന്‍ ബേക്കറികളുടെ നിലനില്‍പ്പ് ഇല്ലാതാക്കിയതെന്ന് കേരള ഫിഷറീസ്- സമുദ്രപഠന സർവകലാശാല (കുഫോസ്) വൈസ് ചാന്‍സലർ ഡോ. രാമചന്ദ്രന്‍ പറഞ്ഞു. അസോസിയേഷന്‍ ഓഫ് ഫുഡ് ടെക്‌നോളജിസ് ഇന്ത്യ കൊച്ചി ചാപ്റ്റര്‍, ബേക്കേഴ്സ് അസോസിയേഷന്‍ കേരളയുടെ സഹകരണത്തോടെ നടത്തിയ പരിശീലന കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഫ. ഡോ. കെ. ഗോപകുമാര്‍, രശ്മി രാജന്‍, റേച്ചല്‍ ജേക്കബ്, ഡോ. സി.പി.എസ്. മേനോന്‍, കെ. ശശികുമാര്‍ എന്നിവര്‍ ക്ലാസുകൾ നയിച്ചു. ഡോ. ടി.വി. ശങ്കരന്‍, പി.എം. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.