തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യസംസ്‌കരണം ഫലപ്രദമാക്കാന്‍ പ്രദര്‍ശനം

കൊച്ചി: ഗാന്ധിജയന്തി ദിനാചരണത്തി​െൻറയും 'സ്വച്ഛതാ ഹി സേവ' കാമ്പയിനി​െൻറയും ഭാഗമായി ജില്ലാ ശുചിത്വ മിഷ​െൻറ നേതൃത്വത്തില്‍ മാലിന്യസംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം നടത്തി. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംസ്‌കരണ പദ്ധതികളുടെ നിർവഹണം, വരും വര്‍ഷത്തെ പദ്ധതി തയാറാക്കല്‍ സുഗമമാക്കുക എന്നീ ലക്ഷ്യത്തിലാണ് പ്രദര്‍ശനം. ക്രെഡായി ക്ലീന്‍ സിറ്റി മൂവ്‌മ​െൻറ്, ബയോടെക്, ഹൈടെക്, അന്ത്യോദയ, സോഷ്യല്‍ എക്കണോമിക് ഫൗണ്ടേഷന്‍, പെലിക്കന്‍ ഫൗണ്ടേഷന്‍, ഇൻറഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സ​െൻറര്‍ തുടങ്ങിയ ശുചിത്വ മിഷന്‍ അംഗീകാരമുള്ള സേവന ദാതാക്കള്‍ വിവിധ ഉപാധികള്‍ പ്രദര്‍ശിപ്പിച്ചു. സ​െൻറ് തെരേസാസ് കോളജിെല വിദ്യാർഥിനികള്‍ ടെക്സ്റ്റൈൽ വേസ്റ്റ് റീസൈക്ലിങിനായി സ്വയം നിര്‍മിച്ച തുണിസഞ്ചി, പെലിക്കന്‍ ഫൗണ്ടേഷൻ, സോഷ്യോ എക്കണോമിക് യൂനിറ്റ് ഫൗണ്ടേഷൻ, തൃപ്പൂണിത്തുറ പെരുമ്പാവൂര്‍ എന്നീ നഗരസഭകളിലെ അജൈവ മാലിന്യ സംസ്‌കരണ രീതി, ഫ്ലാറ്റ് സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കാവുന്ന എയറോബിക് ബിന്‍ കമ്പോസ്റ്റിങ് എന്നിവയും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.