കൊച്ചി: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കേരള കർഷകൻ മാസിക സംസ്ഥാന ലേഖനരചന മത്സരം നടത്തും. രണ്ട് ഘട്ടങ്ങളിലൂടെയുള്ള തത്സമയ മത്സരങ്ങളിൽനിന്ന് വിജയികളെ കണ്ടെത്തും. താൽപര്യമുള്ള വിദ്യാർഥികൾ ഒക്ടോബർ 15നകം അതത് സ്കൂളിെൻറ ഇ-മെയിൽ മുഖാന്തരം ഫാം ഇൻഫർമേഷൻ ബ്യൂറോ ഹെഡ് ഒാഫിസിൽ പേരും ക്ലാസും സ്കൂൾ വിലാസവും ബന്ധപ്പെടേണ്ട ഫോൺ നമ്പറുമുൾപ്പെടെ രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ വിലാസം: editorkkfib@gmail.com. ഒന്നാം സ്ഥാനത്തിന് 5000 രൂപയും രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 3000 രൂപയും 2000 രൂപയും 10 പേർക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.