വൃശ്ചികോത്സവം നടത്തിപ്പിന്​ ഹൈകോടതി അഭിഭാഷക കമീഷൻ

കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം നടത്തിപ്പിന് ഹൈകോടതി അഭിഭാഷക കമീഷനെ ചുമതലപ്പെടുത്തി. നിലവിലെ പൂർണത്രയീശ സേവാസംഘത്തി​െൻറ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഉത്സവ നടത്തിപ്പ് അഭിഭാഷക കമീഷനെ നിയമിച്ച് കോടതി ഉത്തരവിട്ടത്. അംഗീകാരമില്ലാത്ത സേവാസംഘം ഉത്സവം നടത്തുന്നതിനെ ചോദ്യം ചെയ്യുന്ന ഹരജിയാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്. 2015ലാണ് സേവാസംഘത്തി​െൻറ കാലാവധി കഴിഞ്ഞത്. പുതുക്കുകയോ ക്ഷേത്രോപദേശക സമിതിക്ക് രൂപംനൽകുകയോ ചെയ്തിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. ഉത്സവം നടത്താനായി ഭക്തരെ പ്രതിനിധാനം ചെയ്യുന്ന വിവിധ ഗ്രൂപ്പുകളിൽനിന്ന് പത്തുപേരെ ഉൾപ്പെടുത്തി അഡ്ഹോക് കമ്മിറ്റിക്ക് കമീഷൻ രൂപംനൽകണം. കമീഷ​െൻറ മേൽനോട്ടത്തിൽ ഈ കമ്മിറ്റിയാകും ഉത്സവം നടത്തുക. ഉത്സവത്തി​െൻറ സുഗമമായ നടത്തിപ്പിന് കമീഷന് പൊലീസ് സംരക്ഷണം തേടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.