വർഗീസിന്​ പുനർജന്മം; ജീവൻ രക്ഷിച്ച സംതൃപ്​തിയിൽ സഗീറും അനീഷും

ആലുവ: അകലങ്ങളിലേക്ക് മറഞ്ഞുപോയിക്കൊണ്ടിരുന്ന മനുഷ്യജീവൻ തങ്ങളുടെ കൈകളാൽ പിടിച്ചുനിർത്താൻ കഴിഞ്ഞതി​െൻറ സംതൃപ്തിയിലാണ് ആലുവ നജാത്ത് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരായ സഗീറും അനീഷും. അത്താണി മേയ്ക്കാട് സ്വദേശി വർഗീസിനാണ് ഡ്രൈവർമാരുടെ സന്ദർഭോചിത ഇടപെടൽ മൂലം ജീവൻ നിലനിർത്താനായത്. ദേശത്തെ സി.എ ആശുപത്രിയിൽനിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഹൃദയസംബന്ധമായ വിദഗ്ധ ചികിത്സക്കായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. നജാത്ത് ആശുപത്രിയിലെ ആംബുലൻസിലാണ് ലിറ്റിൽ ഫ്ലവറിലേക്ക് കൊണ്ടുപോയത്. അത്താണി കരിയാട് എത്തിയപ്പോൾ വർഗീസി​െൻറ ഭാര്യയുടെ നിലവിളി കേട്ട് ഡ്രൈവർമാർ തിരിഞ്ഞുനോക്കിയപ്പോൾ വർഗീസ് കണ്ണ് മറഞ്ഞ് നിശ്ചലമായ അവസ്ഥയിലായിരുന്നു. അനീഷിനോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ട സഗീർ ഉടൻ ഒാടിയെത്തി കൃത്രിമശ്വാസവും അനുബന്ധ പ്രഥമ ശുശ്രൂഷകളും നൽകി. ഇതേ തുടർന്നാണ് വർഗീസ് സാധാരണ നിലയിലേക്ക് എത്തിയത്. ഇതിനിെട വർഗീസിനെ എത്രയും വേഗം എൽ.എഫ് ആശുപത്രിയിലേക്ക് എത്തിക്കാനുള്ള കഠിനയത്നത്തിലായിരുന്നു അനീഷ്. അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോഴേക്കും വർഗീസ് സാധാരണ നിലയിലേക്ക് എത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഗീസിന് േഡാക്ടർമാർ വിദഗ്ധ ചികിത്സ നൽകി. സാധാരണ ദിവസങ്ങളിൽ ആംബുലൻസിൽ ഒരു ഡ്രൈവർ മാത്രമാണുണ്ടാകാറുള്ളത്. അവധിയിലായിരുന്ന സഗീർ അനീഷിനെ കാണാൻ നജാത്ത് ആശുപത്രിയിൽ എത്തിയതായിരുന്നു. ഇതിനിടെയാണ് അത്യാവശ്യമായി ആംബുലൻസ് സഹായം അഭ്യർഥിച്ച് സി.എ ആശുപത്രിയിൽനിന്ന് ഫോൺ വന്നത്. ഉടൻ രണ്ടുപേരും ആംബുലൻസുമായി കുതിച്ചു. അവധിയായിട്ടും അനീഷിനെ കാണാൻ പോകാൻ തോന്നിയത് ദൈവത്തി​െൻറ ഉൾവിളി മൂലമായിരിക്കാമെന്നും സഗീർ പറയുന്നു. ജില്ല കലക്ടറുടെ കീഴിലുള്ള ആംബുലൻസ് നെറ്റ്വർക്ക് ഗ്രൂപ്പായ 'രക്ഷ ഏഞ്ചൽസി'ൽ അംഗങ്ങളാണ് ഇരുവരും. അത്യാവശ്യ ഘട്ടങ്ങളിലും അപകട സ്ഥലങ്ങളിലും സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷക്കുള്ള പരിശീലനം ഇരുവർക്കും ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.