ചേർത്തല എസ്.എൻ കോളജിലേത്​ മികച്ച എൻ.എസ്.എസ് യൂനിറ്റ്​

ചേർത്തല:- കേരള സർവകലാശാല പരിധിയിലെ കോളജുകളിലെ മികച്ച എൻ.എസ്.എസ് യൂനിറ്റായി ചേർത്തല എസ്.എൻ കോളജിലേത് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വളൻറിയർ, പ്രോഗ്രാം ഓഫിസർ എന്നിവക്കുള്ള പുരസ്കാരവും കോളജ് കരസ്ഥമാക്കി. പുരസ്കാരങ്ങൾ കെ. മുരളീധരൻ എം.എൽ.എ കൈമാറി. മികച്ച പ്രോഗ്രാം ഓഫിസർക്കുള്ള പുരസ്കാരം മലയാള വിഭാഗം അസി. പ്രഫസർ ടി.ആർ. രതീഷും മികച്ച വളൻറിയർക്കുള്ള പുരസ്കാരം കാർത്തിക് ചന്ദ്രനും ഏറ്റുവാങ്ങി. പരമ്പരാഗതമായി എൻ.എസ്.എസ് നടത്തുന്ന പ്രവർത്തനങ്ങൾ കൂടാതെ പുതുമയും വൈവിധ്യവും സർഗാത്മകവുമായ നിരവധി സാമൂഹിക പദ്ധതികളാണ് കോളജിനെ പുരസ്കാര നേട്ടത്തിലേക്ക് നയിച്ചത്. അംഗൻവാടികളുടെയും സർക്കാർ എൽ.പി സ്കൂളുകളുടെയും അക്കാദമിക മികവ് ലക്ഷ്യമാക്കി നടത്തിയ പ്രാഥമിക വിദ്യാഭ്യാസ വികസന പദ്ധതികൾ, ബാലസാഹിത്യ കൃതി 'കുന്നോളം കുഞ്ഞു കവിതകളും കഥകളു'ടെയും പ്രസിദ്ധീകരണം, 'ഹരിതകലാലയം' പേരിൽ കാമ്പസിലെ അരയേക്കർ സ്ഥലത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷി, 'സ്നേഹം കൊണ്ടൊരു വീട്' ഭവന നിർമാണ പദ്ധതി, ഭാഷക്കും നാടിനും ആദരവ് നേർന്ന് നടത്തിയ 'പാട്ടുമലയാളം' റിയാലിറ്റി ഷോ തുടങ്ങിയ പ്രവർത്തനങ്ങളാണ് എസ്.എൻ കോളജ് നടപ്പാക്കിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിൻസിപ്പൽ ഡോ. കെ.ബി. മനോജ്, പ്രോഗ്രാം ഓഫിസർമാരായ ടി.ആർ. രതീഷ്, ഡോ. ധന്യ സേതുനാരായണൻ, വളൻറിയർമാരായ കാർത്തിക് ചന്ദ്രൻ, രാഹുൽ കൃഷ്ണൻ, ഗ്രേസി തോമസ്, ശ്രീരാജ്, അക്ഷയ്, അഖിൽ, ഹരികൃഷ്ണൻ എന്നിവര്‍ നേതൃത്വം നല്‍കി. മീസിൽസ്--റൂബല്ല വാക്‌സിനേഷൻ ക്യാമ്പ് ചേര്‍ത്തല-: ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിൽ മീസിൽസ്--റൂബല്ല വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ഒക്ടോബർ മൂന്നിന് ആരംഭിച്ച് നവംബർ മൂന്നിന് സമാപിക്കുന്ന വിധമാണ് ക്യാമ്പ്. നഗരസഭ പ്രദേശത്തുള്ള ഒമ്പതുമാസം മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് സ്കൂളിലൂടെയും അംഗൻവാടികളിലൂടെയും കുത്തിവെപ്പ് നൽകും. നഗരത്തിലെ 10,589 കുട്ടികളാണ് കുത്തിവെപ്പിന് വിധേയരാകുക. 14 സ്കൂളുകളിലായി 9009 കുട്ടികളും 32 അംഗൻവാടികളിലായി 1580 കുഞ്ഞുങ്ങളുമാണുള്ളത്. സർക്കാർ, എയിഡഡ്, അൺ എയിഡഡ് സ്‌കൂളുകളിലും പി.എച്ച്.സി, സി.എച്ച്.സി, സബ് സ​െൻററുകൾ, അംഗൻവാടികൾ, ആശുപത്രികൾ എന്നിവടങ്ങളിലുമാണ് കുത്തിവെപ്പിനായി സൗകര്യം ഒരുക്കുക. 450 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെയും 180 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. ഒരുക്കം പൂർത്തിയായതായി നഗരസഭ ചെയർമാൻ ഐസക് മാടവന അറിയിച്ചു. ക്വട്ടേഷൻ ക്ഷണിച്ചു ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഡിസ്പോസബിൾ സിറിഞ്ച് -20 സി.സി (5000 എണ്ണം) വിതരണം ചെയ്യുന്നതിന് മുദ്രെവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒക്ടോബർ ഒമ്പതിന് വൈകീട്ട് മൂന്നുവരെ ക്വട്ടേഷൻ സ്വീകരിക്കും. നെബുലൈസർ -10 എണ്ണം, സെറ്റിങ് േട്രാളി -മൂന്നെണ്ണം, ഡ്രസിങ് ഡ്രം -19 എണ്ണം എന്നിവ വിതരണം ചെയ്യുന്നതിനും മുദ്രെവച്ച ക്വട്ടേഷനുകൾ അഞ്ചിന് വൈകീട്ട് മൂന്നുവരെ സ്വീകരിക്കും. ഇ.സി.ജി -കേബിൾ (ഒമ്പതെണ്ണം) വിതരണം ചെയ്യുന്നതിന് മുദ്രെവച്ച ക്വട്ടേഷനുകൾ ഏഴിന് വൈകീട്ട് മൂന്നുവരെയും നീഡിൽ ബർണർ (10 എണ്ണം) വിതരണം ചെയ്യുന്നതിന് മുദ്രെവച്ച ക്വട്ടേഷനുകൾ 10ന് വൈകീട്ട് മൂന്നുവരെയും സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.