മൂവാറ്റുപുഴ: നിർമാണം പൂർത്തിയായി രണ്ടുവർഷം പിന്നിട്ടിട്ടും തുറന്നുകൊടുക്കാതിരുന്ന അർബൻ ഹാറ്റിെൻറ കുടിവെള്ള ടാങ്ക് തകർന്നു. 2000 ലിറ്റർ വെള്ളം സൂക്ഷിക്കാൻ കഴിയുന്ന പി.വി.സി വാട്ടർ ടാങ്കാണ് തകർന്നത്. ആറുമാസം മുമ്പ് ഇതിെൻറ ഗേറ്റും തകർന്നു വീണിരുന്നു. നിലവാരം കുറഞ്ഞ ടാങ്ക് സ്ഥാപിച്ചതാണ് തകരാൻ കാരണമെന്നാണ് സൂചന. ആധുനിക സൗകര്യങ്ങളോടെ രണ്ടുകോടി രൂപ ചെലവിൽ നിർമിച്ച അർബൻ ഹാറ്റിലെ നിർമാണ സാമഗ്രികൾ നിലവാരം കുറഞ്ഞതാണെന്ന് നേരേത്തതന്നെ ആരോപണം ഉയർന്നിരുന്നു. നഗരസഭയുടെ കീഴില്‍ കാവുങ്കര ബസ് സ്റ്റാൻഡിന് സമീപം നിർമിച്ച അര്‍ബന്‍ ഹാറ്റ് സംസ്ഥാനത്തെ ആദ്യത്തെതാണ്. ഏഴുവര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഒരുകോടി അനുവദിച്ചതിനെ തുടർന്നാണ് അര്‍ബന്‍ ഹാറ്റ് പദ്ധതിയുടെ തുടക്കം. എന്നാല്‍, നിര്‍മാണം അനിശ്ചിതമായി നീളുകയായിരുന്നു. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ അവസാന കാലയളവിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കേന്ദ്രഫണ്ടായി ലഭിച്ച ഒരുകോടി രൂപയും ഈ തുക ബാങ്കില്‍ നിക്ഷേപിച്ച വകയില്‍ പലിശയിനത്തില്‍ ലഭിച്ച 40 ലക്ഷവും നഗരസഭ അനുവദിച്ച തുകയും ഉള്‍പ്പെടെ രണ്ടുകോടി ചെലവഴിച്ചാണ് നിർമാണം പൂര്‍ത്തീകരിച്ചത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ക്ക് കലാരൂപങ്ങള്‍ അവതരിപ്പിക്കാനും കരകൗശല വസ്തുക്കളും ചിത്രങ്ങളും വില്‍ക്കാനുമുള്ള സൗകര്യം ഒരുക്കുന്നതാണ് അർബാൻ ഹാറ്റ് പദ്ധതി. സംസ്‌കാരങ്ങളുടെ സംഗമ കേന്ദ്രമാകുന്നതിനൊപ്പം വാണിജ്യ വ്യവസായ വിനിമയ വേദിയായും ലക്ഷ്യമിട്ടിരുന്നു. 40- വിപണന സ്റ്റാളുകളും തുറന്ന വേദിയും കോണ്‍ഫറന്‍സ് ഹാളും വിനോദ കേന്ദ്രവും താമസ സൗകര്യവും ഉൾപ്പെടെയാണ് ഹാറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.