മാലിന്യ സംസ്‌കരണ ബോധവത്കരണ വിളംബര ജാഥ

മൂവാറ്റുപുഴ: നഗരസഭയും ഹരിതകേരള മിഷനും ചേർന്ന് സ്വച്ഛ്ത ഹി സേവ പരിപാടിയുടെ ഭാഗമായി തുടങ്ങി. ചാക്യാര്‍കൂത്ത്, സ്‌കിറ്റ് എന്നിവയിലൂടെയാണ് പൊതുജനങ്ങളില്‍ മാലിന്യ സംസ്‌കരണ ബോധവത്കരണം നടത്തുന്നത്. നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ ജാഥ പര്യടനം നടത്തി. പ്രചാരണ പരിപാടി വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഉമാമത്ത് സലീം, രാജി ദിലീപ്, സി.എം. സീതി, പി.വൈ. നൂറുദ്ദീൻ, നഗരസഭ സെക്രട്ടറി വി.പി. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും ബോധവത്കരണം തുടരും. മാസ് ക്ലീനിങ്ങുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.