കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പരിശോധന

കൂത്താട്ടുകുളം: മഹാദേവക്ഷേത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ദേവസ്വം സെക്രട്ടറിയുടെ നിർദേശപ്രകാരം ക്ഷേത്രത്തി​െൻറ സ്ഥിതിയും നടത്തിപ്പും അന്വേഷിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കുന്നതിനുവേണ്ടിയായിരുന്നു സന്ദര്‍ശനം. ദേവസ്വം ബോര്‍ഡ് അസി. കമീഷണര്‍ ഉഷാകുമാരി, സീനിയര്‍ സൂപ്രണ്ട് വിജയകുമാര്‍, ഗ്രൂപ് ഓഫിസര്‍ രാജീവ് എന്നിവരാണ് പരിശോധന നടത്തിയത്. ക്ഷേത്രത്തി​െൻറ ജീര്‍ണാവസ്ഥ സംബന്ധിച്ച തെളിവുകളും ക്ഷേത്ര ഭൂസ്വത്ത് രേഖകളും സംഘം ശേഖരിച്ചു. ശിവസ്വം ട്രസ്റ്റ് ഭാരവാഹി ആര്‍. ശ്യാംദാസും മറ്റ് ഭാരവാഹികളും ക്ഷേത്രസന്നിധിയിൽ എത്തിയിരുന്നു. ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്ച ബോര്‍ഡിന് കൈമാറുമെന്ന് കമീഷണര്‍ അറിയിച്ചു. ക്ഷേത്രം ഏറ്റെടുക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡി​െൻറ നടപടികളുടെ ഭാഗമായാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.