പി.ജി സീറ്റൊഴിവ്​

മൂവാറ്റുപുഴ: ഇലാഹിയ ആർട്സ് കോളജിൽ എം.എ ഇക്കണോമിക്സ്, ഇംഗ്ലീഷ്, എം.എസ്സി കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എം.കോം ഫിനാൻസ്, മാർക്കറ്റിങ്, ബി.എൽ.ഐ എസ്.സി കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 9947564500. വയൽ നികത്തൽ തടയാൻ പ്രത്യേക സ്ക്വാഡ് മൂവാറ്റുപുഴ: തുടർച്ചയായി വരുന്ന അവധി ദിനങ്ങൾ മുതലെടുത്ത് വയൽ നികത്തലും മണ്ണെടുപ്പും തടയാൻ റവന്യൂ വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. മഹാനവമി, വിജയദശമി, മുഹർറം, ഗാന്ധിജയന്തി വിശേഷ ദിവസങ്ങളാണ് തുടർച്ചയായി വരുന്നത്. ഇത് മുതലെടുത്ത് അനധികൃത പാറ ഖനനം, വയൽ നികത്തൽ, കുന്നിടിക്കൽ തുടങ്ങിയവക്ക് സാധ്യതയുണ്ട്. ഇത് തടയാനാണ് മൂവാറ്റുപുഴ റവന്യൂ ഡിവിഷന് കീഴിലെ താലൂക്കുകളിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചത്. പരാതി അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നു. നമ്പർ: മൂവാറ്റുപുഴ താലൂക്ക് -0485 2813 773, കുന്നത്തുനാട് -25 22224, കോതമംഗലം -2822 298,
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.