ആലപ്പുഴ: കാരുണ്യ ബനവലൻറ് പദ്ധതിയിൽ 1,40,94,940 രൂപയുടെ ചികിത്സ ധനസഹായത്തിനുള്ള അപേക്ഷകൾ സർക്കാറിെൻറ അംഗീകാരത്തിന് ശിപാർശ ചെയ്തതായി കലക്ടർ ടി.വി. അനുപമ അറിയിച്ചു. സെപ്റ്റംബർ 26ന് ചേർന്ന ജില്ലതല യോഗത്തിൽ 99 പേരുടെ അപേക്ഷകളാണ് അംഗീകരിച്ചത്. 51 പേർ അർബുദ രോഗികളും 34 ഹൃേദ്രാഗികളും ഒമ്പത് വൃക്കരോഗികളും അഞ്ചുപേർ ന്യൂറോ സംബന്ധമായ അസുഖമുള്ളവരുമാണ്. എ.ഡി.എം ഐ. അബ്ദുൽ സലാമിെൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലതല കാരുണ്യ ബനവലൻറ് കമ്മിറ്റിയാണ് ചികിത്സ ധനസഹായത്തിനുള്ള അപേക്ഷകൾ അംഗീകരിച്ചത്. സി.പി.െഎ ധർണ നടത്തി ആലപ്പുഴ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തിനും ഇന്ധനവില വർധനവിനും സംഘ്പരിവാറിെൻറ ആള്‍കൂട്ട കൊലകള്‍ക്കും അസഹിഷ്ണുതക്കും എതിരെയും സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തി. ആലപ്പുഴയില്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി. പുരുഷോത്തമനും ഹരിപ്പാട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദും ചേര്‍ത്തല ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസും ചേര്‍ത്തല സൗത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എ. ശിവരാജനും ചാരുംമൂട്ടില്‍ സംസ്ഥാന കൗൺസില്‍ അംഗം കെ.എം. ചന്ദ്രശര്‍മയും മാരാരിക്കുളത്ത് സംസ്ഥാന കൗൺസില്‍ അംഗം പി. ജ്യോതിസും അരൂര്‍ ഈസ്റ്റില്‍ സംസ്ഥാന കൗൺസില്‍ അംഗം എം.കെ. ഉത്തമനും ചെങ്ങന്നൂരില്‍ സംസ്ഥാന കൗൺസില്‍ അംഗം അഡ്വ. ജി. കൃഷ്ണപ്രസാദും അമ്പലപ്പുഴയില്‍ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി വി. മോഹന്‍ദാസും അരൂരില്‍ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ. ഡി. സുരേഷ് ബാബുവും ഭരണിക്കാവില്‍ ജില്ല എക്സിക്യൂട്ടീവ് അംഗം കെ. ചന്ദ്രനുണ്ണിത്താനും മാന്നാറില്‍ ജില്ല എക്സിക്യൂട്ടീവ് അംഗം എൻ. രവീന്ദ്രനും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.