ജെ.ആർ.എഫ് ഒഴിവ്

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ബയോടെക്നോളജി വകുപ്പിൽ അർബുദ പ്രതിരോധ ശേഷിയുള്ള സമുദ്ര ആൽഗകളുമായി ബന്ധപ്പെട്ട കേന്ദ്ര ബയോടെക്നോളജി വകുപ്പ് സ്പോൺസർ േപ്രാജക്ടിൽ ജൂനിയർ റിസർച് ഫെേലായുടെ ഒഴിവുണ്ട്. ഒന്നാം ക്ലാസോടെ ബയോടെക്നോളജി/മൈേക്രാബയോളജി/ബയോകെമിസ്ട്രി എം.എസ്സി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മറൈൻ ബയോആക്ടീവ് സങ്കരങ്ങളുടെ ശുദ്ധീകരണം, വിശകലനം എന്നീ രംഗത്തുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 25,000 രൂപ. വിശദ ബയോഡാറ്റയും മാർക്ക് ലിസ്റ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 14ന് തൃക്കാക്കര കാമ്പസിൽ വാക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0484 2576267. ഇ-മെയിൽ: saritagbhta@gmail.com
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.