അങ്കമാലി: ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട സ്കൂള്‍ ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസിടിച്ച് യു.പി ക്ലാസ് വിദ്യാര്‍ഥികളായ ഒമ്പതുപേര്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. ആലുവ വിദ്യാധിരാജ സ്കൂള്‍ വിദ്യാര്‍ഥികളായ ഗായത്രി (11), അനാമിക (11), ദേവനന്ദിനി (11), ശരവണ (എട്ട്), അമൃത (13), ദേവാനന്ദ (എട്ട്), കിരണ്‍ (11), അഭിനവ് (10) എന്നിവര്‍ക്കാണ് പരിക്ക്. സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി ഉച്ചയോെട വിട്ടയച്ചു. കരിയാടിനും -അത്താണിക്കുമിടയില്‍ സാൻറ തെരേസ കോണ്‍വെൻറിന് സമീപം വ്യാഴാഴ്ച രാവിലെ 7.20നായിരുന്നു അപകടം. ഇരുപേതാളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. കരിയാടുഭാഗത്ത് കുട്ടികളെ കയറ്റി ബസ് സ്കൂളിലേക്ക് പോകുമ്പോള്‍ ചാറ്റല്‍മഴ വന്നു. വൈപ്പർ തകരാറിലായി. ഡ്രൈവര്‍ വൈപ്പറിെൻറ തകരാര്‍ തീര്‍ത്ത് ബസില്‍ കയറുന്നതിനിടെയാണ് വളവ് തിരിഞ്ഞ് അമിതവേഗത്തില്‍ വരുകയായിരുന്ന കല്ലട ട്രാവല്സിെൻറ ദീര്‍ഘദൂര സര്‍വിസ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടുനീങ്ങിയ സ്കൂള്‍ ബസ് ഇടതുവശത്തെ തണല്‍മരത്തില്‍ തട്ടി. മുൻ ടയര്‍ കാനയില്‍ കുടുങ്ങിയാണ് നിന്നത്. അപകടത്തില്‍ ദീർഘദൂര ബസിെൻറ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. അപകടം സംഭവിച്ചതോടെ ഭീതിയിലായ കുട്ടികള്‍ നിലവിളിച്ചു. റോഡിലൂടെ വന്ന യാത്രക്കാരാണ് വിവിധ വാഹനങ്ങളില്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിൽെപട്ട രണ്ട് ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.