മീസില്‍സ്-റുബെല്ല പ്രതിരോധയജ്ഞം: സംസ്ഥാനതല ഉദ്ഘാടനം മൂന്നിന് കൊച്ചി: മീസില്‍സും റുബെല്ലയും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പ്രതിരോധ യജ്ഞത്തിെൻറ ഭാഗമായുള്ള മീസില്‍സ്-റുബെല്ല വാക്‌സിനേഷന്‍ കാമ്പയിെൻറ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് കൊച്ചിയില്‍ നടക്കും. രാവിലെ 9.30ന് എറണാകുളം സൗത്ത് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. ഒമ്പതുമാസത്തിനും 15 വയസ്സിനുമിടയിലുള്ള സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ആശുപത്രികള്‍, സ്‌കൂളുകള്‍, അംഗൻവാടികള്‍ എന്നിവ വഴിയാണ് വാക്‌സിന്‍ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.