കൊച്ചി: ഇടുക്കി പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ട് അടച്ചുപൂട്ടാനുള്ള കലക്ടറുടെ നിർദേശം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കലക്ടർ ആഗസ്റ്റ് എട്ടിന് പുറപ്പെടുവിച്ച നോട്ടീസ് റദ്ദാക്കണമെന്ന ഹരജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ പ്രൊൈപ്രറ്റർ അശോക് കുമാറാണ് അപ്പീൽ നൽകിയത്. ജില്ല ദുരന്തനിവാരണ അതോറിറ്റി തീരുമാനത്തിനെതിരെ സംസ്ഥാന അതോറിറ്റിക്ക് അപ്പീൽ നൽകിയിട്ടുണ്ടെന്നും തീരുമാനം വരുന്നതുവരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നുമായിരുന്നു അപ്പീലിലെ ആവശ്യം. സ്റ്റേ അനുവദിക്കാതിരുന്ന കോടതി കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.