കൂത്താട്ടുകുളം: സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് ബസ് മോഷ്ടിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രി 8.30ന് ട്രിപ്പ് അവസാനിപ്പിച്ച് പാർക്ക് ചെയ്ത കെ.എൽ ആറ് സി 1650 'എബിന്‍മോന്‍' ബസാണ് മോഷ്ടിച്ചത്. ഉടമ മൂവാറ്റുപുഴ ആവോലി തലച്ചിറപുത്തന്‍പുരയില്‍ അഭിഷേക് അജി കൂത്താട്ടുകുളം പൊലീസില്‍ പരാതി നല്‍കി. തൊടുപുഴ-കൂത്താട്ടുകുളം-പിറവം റോഡില്‍ ഓടുന്ന ബസ് പതിവുപോലെ രാത്രി ഓട്ടം കഴിഞ്ഞ് ജീവനക്കാര്‍ കഴുകി ഇന്ധനം നിറച്ചശേഷം പതിവ് സ്ഥലത്ത് പാര്‍ക്ക് ചെയ്തതായിരുന്നു. രാവിലെ ട്രിപ്പ് ആരംഭിക്കാൻ എത്തിയ ജീവനക്കാർ ബസ് കണ്ടില്ല. തുടര്‍ന്ന്‍ ഉടമയെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ബസിന് ബാധ്യത ഒന്നും ഇല്ലായിരുന്നു എന്ന്‍ ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.