കൊച്ചി: പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ജില്ല ശുചിത്വ മിഷെൻറ സൗജന്യവോയ്‌സ് മെസേജ്. 'സ്വച്്ഛ്താ ഹി സേവ' കാമ്പയിനോടനുബന്ധിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസസുമായി ചേര്‍ന്നാണ് മെസേജ് തയാറാക്കിയത്. 12500 ഉപഭോക്താക്കള്‍ക്ക് വോയ്‌സ് മെസേജ് ലഭിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ സേവനം ഉദ്ഘാടനം ചെയ്തു. സിജു തോമസ്, കെ.എന്‍. നഫാസ് എന്നിവര്‍ പങ്കെടുത്തു. പ്രതിരോധ സിനിമകള്‍ക്കൊരിടമായി സൈന്‍സ് മേള കൊച്ചി: 11-ാമത് സൈന്‍സ് ഷോര്‍ട്ട് ഫിലിം- ഡോക്യുമെൻററി ചലച്ചിത്രോത്സവത്തില്‍ വ്യാഴാഴ്ച പ്രതിരോധ സിനിമകളുടെ ദിനമായി. കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച കാത്തു ലൂക്കോസിെൻറ 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്', ദീപ ധന്രാജിെൻറ തമിഴ് ഡോക്യുമെൻററി 'ഇന്‍വോക്കിങ് ജസ്റ്റിസ്', മഹീന്‍ മിര്‍സയുടെ 'ഫ്രെയിമിങ് ഡമോക്രസി' എന്നിവയാണ് െറസിസ്റ്റന്‍സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. 'തുടർച്ചയായ ബാങ്ക് അവധി സാമ്പത്തിക മേഖലയെ ബാധിക്കും' കൊച്ചി: ബാങ്കുകളുടെയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുടെയും തുടർച്ചയായി അവധി രാജ്യത്തിെൻറ സാമ്പത്തിക രംഗെത്തയും വ്യാപാര മേഖലെയയും പ്രതികൂലമായി ബാധിക്കുമെന്ന് കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ്. പൂജയും ഗാന്ധിജയന്തിയും മൂലം നാല് ദിവസം തുടർച്ചയായുള്ള അവധി വ്യാപാരരംഗത്തെ പ്രതിസന്ധിയിലാക്കും. ഇത്തരം സാഹചര്യങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ റിസർവ് ബാങ്ക് മുൻകരുതൽ സ്വീകരിക്കണമെന്ന് പ്രസിഡൻറ് വി.എ. യൂസുഫും ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് സഗീറും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.