ഓൺലൈൻ ടാക്സികൾ നിയന്ത്രിക്കണം

ആലുവ: ഓൺലൈൻ ടാക്സികൾ നിയന്ത്രിക്കണമെന്നും പരമ്പരാഗത ടാക്സി ഡ്രൈവർമാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ആലുവ റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കുത്തക കമ്പനികൾ ടാക്സി മേഖലകൾ കൈയടക്കിയതോടെ സാധാരണക്കാരായ ടാക്സി ഡ്രൈവർമാരുടെ ജീവിതം ദുരിതമായെന്നും സമ്മേളനം ആരോപിച്ചു. ഭാരവാഹികളായി എം.ആർ. അംബുജാക്ഷൻ (പ്രസി.), കെ.ഇ. റിജാസ് (വൈസ് പ്രസി.), കെ.എം. ഗോകുലൻ (സെക്ര.), എം.എസ്. സുനിൽ (ജോ. സെക്ര.), പി.വി. വിനീത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.