സെൻട്രൽ കേരള സഹോദയ ഫുട്‌ബാൾ: വിശ്വജ്യോതിക്ക്​ ഹാട്രിക് കിരീടം

അങ്കമാലി: വിശ്വജ്യോതി സ്‌കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ ഫുട്‌ബാൾ ടൂർണമ​െൻറിൽ അങ്കമാലി വിശ്വജ്യോതി സ്കൂൾ തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യന്മാരായി. വ്യാഴാഴ്ച നടന്ന ഫൈനലിൽ ആലുവ ജ്യോതി നിവാസിനെ പരാജയപ്പെടുത്തിയാണ് വിശ്വജ്യോതി ഹാട്രിക് കിരീടം നേടിയത്. സ്‌കൂൾ മാനേജർ ഫാ. ജോൺ ബർക്ക്മാൻസ് വിജയികൾക്ക്്് ട്രോഫി നൽകി. പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്കൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബിൻ പെരിയപ്പാടൻ, അക്കാദമിക് കോ-ഓഡിനേറ്റർ ജയമോൾ ജോർജ്, പ്രധാനാധ്യാപിക സ്മിത കോമത്ത് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.