അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിെൻറയും ഐ.സി.ഡി.എസ് െപ്രാജക്ടിെൻറയും നേതൃത്വത്തില്‍ മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നിവ ബാധിച്ച കുട്ടികളെ പരിചരിക്കുന്ന രക്ഷിതാക്കള്‍ക്കായി ഏകദിന ബോധവത്കരണ സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സിജു ഈരാളി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എല്‍സി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഐ.സി.ഡി.എസ് ഓഫിസര്‍ പി.എസ്. ഇന്ദിര, സൂപ്പര്‍വൈസര്‍മാരായ എം. നിഷ, കെ.ഇ. നസീമ, ചൈല്‍ഡ് കൗണ്‍സിലര്‍ രേഖ മാത്യു എന്നിവര്‍ സംസാരിച്ചു. അഡ്വ. ബോസ്‌കോ പോള്‍, സ്‌പെഷല്‍ എജുക്കേഷന്‍ ട്രെയിനര്‍ ഷൈനി സാബു എന്നിവര്‍ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.