പ്രബോധന രംഗത്ത് ഉത്തര വാദിത്വബോധത്തോടെ നീങ്ങുക - സമസ്ത

പ്രബോധന രംഗത്ത് ഉത്തരവാദിത്തബോധത്തോടെ നീങ്ങുക- സമസ്ത ആലുവ: മതപ്രബോധന രംഗത്ത് പ്രവർത്തിക്കുന്നവർ ഉത്തരവാദിത്തത്തോടെ നീങ്ങണമെന്ന് സമസ്ത സംയുക്ത യോഗം അറിയിച്ചു. രാജ്യത്ത് എല്ലാ പൗരൻമാർക്കും നീതിയും സമത്വവും ലഭിക്കണം. ഭരണ രംഗത്തും പ്രബോധന രംഗത്തുമുള്ളവർ ഈ വിഷയത്തിൽ കൂടുതൽ ജാഗ്രതയോടെ മുന്നേറണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വിവിധ റെയ്ഞ്ച് ഭാരവാഹികളുടെയും മദ്റസ മാനേജ്മ​െൻറ് അസോസിയേഷ​െൻറയും യോഗം അറിയിച്ചു. സമസ്ത കേരള മദ്റസ മാനേജ്മ​െൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.എ. ബശീർ അധ്യക്ഷത വഹിച്ചു. മജിലിസുനൂർ ജില്ല അമീർ ശറഫുദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ സമദ് ദാരിമി, എ.കെ. ആലിപറമ്പ്, പി.സി. ഉമർ മുസ്ലിയാർ വയനാട്, ഒ.എം. ശരീഫ് ദാരിമി കോട്ടയം എന്നിവർ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സിയാദ് ചെമ്പറക്കി മുഖ്യ പ്രഭാഷണം നടത്തി. ഹസൈനാർ മൗലവി, അബ്ദുൽ ജബ്ബാർ ബാഖവി, കെ.എം. ബശീർ ഫൈസി, കാസിം കോയ തങ്ങൾ, അബ്ദുൽ റഹിമാൻ, മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ കരീം ഫൈസി, മുഹമ്മദ് ശബീബ് ഫൈസി, അബൂബക്കർ ഫൈസി, ബീരാൻ ഹാജി, അമീറുദീൻ ഫൈസി, ശിഹാബുദ്ദീൻ ഫൈസി, മസ്ഊദ് ഫൈസി, കെ.എം. അലിയാർ മൗലവി, കെ.എം. യൂസഫ്, അബ്ദുൽ സലാം ഹാജി, മുട്ടം അബ്ദുള്ള, വി.കെ. മുഹമ്മദ് ഹാജി എടയപ്പുറം, സിയാദ് ഫൈസി, പി.എം. സെയ്ത് കുഞ്ഞ് പുറയാർ, കെ.കെ. അബ്ദുൾ സലാം ഇസ്ലാമിയ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea51 samastha സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ലയിലെ റെയ്ഞ്ച് ഭാരവാഹികളുടെയും മദ്റസ മാനേജ്മ​െൻറ് അസോസിയേഷ​െൻറയും സംയുക്ത യോഗം മജിലിസുനൂർ ജില്ല അമീർ ശറഫുദ്ദീന്‍ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.