ആലുവ: മെട്രോ സൗന്ദര്യ വത്കരണം എതിർക്കുന്ന സി.പി.എം നിലപാട് രാഷ്‌ട്രീയ പ്രേരിതമാണെന്ന് മുസ്‌ലിം ലീഗ് ആലുവ മണ്ഡലം ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി. സി.പി.എം പിന്തുണയോടെ ഏകകണ്ഠമായെടുത്ത തീരുമാനമാണ് സൗന്ദര്യവത്കരണം. എന്നിട്ടും സമരം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നെടുമ്പാശ്ശേരി എയർപോർട്ട് നിർമാണത്തെ എതിർത്തവരാണ് സി.പി.എം. വികസനം തടയാനുള്ള സി.പി.എം നീക്കത്തിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് എം.കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എ. താഹിർ സ്വാഗതം പറഞ്ഞു. വി.എ. ഹസൻ, അഷറഫ് വാളൂരാൻ, സി.കെ. അമീർ, കെ.യു. താഹ, സി.കെ. നൗഷാദ്, എം.എസ്. ഹാഷിം, വി.എം. നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.