ജനസേവയിലെ അജിത്ത് കുമാര്‍ ജില്ല ജൂനിയര്‍ ഫുട്‌ബാള്‍ ടീമില്‍

ആലുവ: ജനസേവ ശിശുഭവനിലെ കെ. അജിത്ത്കുമാറിനെ ജില്ല ജൂനിയര്‍ ഫുട്‌ബാള്‍ ടീമിലേക്ക് തെരഞ്ഞെടുത്തു. അങ്കമാലി ഉപജില്ല ഇൻറർ സ്കൂള്‍ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്നാണ് അജിത്ത് കുമാറിനെ തെരഞ്ഞെടുത്തത്. നെടുമ്പാശ്ശേരി എം.എ.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അജിത്ത്. മുന്‍ സന്തോഷ് ട്രോഫി താരവും ജനസേവ സ്‌പോര്‍ട്സ് അക്കാദമിയിലെ ഫുട്‌ബാള്‍ കോച്ചുമായ സോളി സേവ്യറി​െൻറ കീഴിലാണ് പരിശീലിച്ചത്. ക്യാപ്ഷൻ ea53 ajith ജില്ല ജൂനിയര്‍ ഫുട്‌ബാള്‍ ടീമില്‍ ഇടംനേടിയ അജിത്ത് കുമാര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.