ബുഡോ മാർഷൽ ആർട്സ് ദേശീയ ചാമ്പ്യൻഷിപ് കൊച്ചിയിൽ

കൊച്ചി: ബുഡോ മാർഷൽ ആർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ ചാമ്പ്യൻഷിപ് കൊച്ചിയിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. രണ്ടിന് രാവിലെ പത്തിന് മന്ത്രി എ.സി. മൊയ്‌തീൻ ഉദ്ഘാടനം ചെയ്യും. 2500 മത്സരാർഥികൾ പങ്കെടുക്കും. കാത്ത, കുമിത്തെ ഇനങ്ങളിലാണ് മത്സരങ്ങൾ. വാർത്തസമ്മേളനത്തിൽ ദേശീയ പ്രസിഡൻറ് ഡോ. സുധാകരൻ ടി. പണിക്കർ, സംസ്‌ഥാന പ്രസിഡൻറ് തോമസ് സെബാസ്റ്റ്യൻ, ടെക്‌നിക്കൽ ഡയറക്ടർ പ്രഭുദാസ്, വൈസ് പ്രസിഡൻറ് കെ.വി. രവി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.