സുൽത്താ​​​െൻറ മനം കവർന്നത്​ മട്ടൻ ബിരിയാണിയും ചെമ്മീനും

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ വസതിയിൽ ഉച്ചവിരുന്നിനെത്തിയ ഷാർജ സുൽത്താൻ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ മനം കവർന്നത് മട്ടൻ ബിരിയാണിയും ചെമ്മീൻ ഉലർത്തിയതും. രാവിലെ 10.50ഒാടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് യൂസഫലിക്കൊപ്പം സുൽത്താൻ കടവന്ത്രയിലെ വൈ മാൻഷൻ എന്ന വീട്ടിലെത്തിയത്. സുൽത്താ​െൻറ ഇഷ്ടവിഭവങ്ങളൊരുക്കാൻ അബൂദബിയിൽനിന്ന് യൂസഫലിയുടെ പാചകക്കാരൻ എത്തിയിരുന്നു. കേരള രീതിയിലുണ്ടാക്കിയ മട്ടൻ ബിരിയാണിയും നാടൻ ചെമ്മീൻ ഉലർത്തിയതും സുൽത്താൻ ഏറെ ആസ്വദിച്ച് കഴിച്ചു. കബാബ്, മലായ് ചിക്കൻ തുടങ്ങിയ വിഭവങ്ങളും സുൽത്താന് ഇഷ്ടപ്പെട്ടു. ഭക്ഷണമൊരുക്കിയ നസീബുല്ലയെ പ്രത്യേകം അഭിനന്ദിക്കാനും ചേർത്തുനിർത്തി ഫോട്ടോ എടുക്കാനും അദ്ദേഹം മറന്നില്ല. 12.45ഓടെയാണ് സുൽത്താൻ കടവന്ത്രയിൽനിന്ന് വിമാനത്താവളത്തിലേക്ക് മടങ്ങിയത്. വൻ പൊലീസ് സന്നാഹത്തി​െൻറ അകമ്പടിയോടെ യൂസഫലിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം പുറപ്പെട്ട സുൽത്താൻ തന്നെ കാണാൻ റോഡിനിരുവശവും തടിച്ചുകൂടിയവരെ കണ്ട് കാറി​െൻറ വേഗത കുറക്കാൻ നിർദേശിച്ചു. വഴിയിലുടനീളം ജനങ്ങളെ അഭിവാദ്യം ചെയ്താണ് അദ്ദേഹം വൈറ്റില വരെ കടന്നുപോയത്. കേരളത്തിലെ ജനങ്ങൾ നല്ല ഹൃദയത്തി​െൻറ ഉടമകളാണെന്നും യൂസഫലിയോട് സുൽത്താൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.