വൺ മില്യൻ ഗോൾ; ആവേശോജ്വലം ജില്ലതല ഉദ്ഘാടനം

ആലപ്പുഴ: ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പി​െൻറ പ്രചാരണാർഥം നടന്ന വൺ മില്യൻ ഗോൾ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ആലപ്പുഴ എസ്.ഡി.വി സ്കൂൾ മൈതാനത്ത് മന്ത്രി ജി. സുധാകരൻ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കലക്ടർ ടി.വി. അനുപമ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ചലച്ചിത്ര സംവിധായകൻ ഫാസിൽ, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ, അർജുന അവാർഡ് ജേതാവ് പി.ജെ. ജോസഫ്, യുവജനക്ഷേമ ബോർഡ് അംഗം മനു സി. പുളിക്കൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോ. നിമ്മി അലക്സാണ്ടർ, ജില്ല യൂത്ത് കോഓഡിനേറ്റർ അനസ് അലി, നഗരസഭ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളാലും കായികേപ്രമികളാലും തിങ്ങിനിറഞ്ഞ വേദി ഹർഷാരവത്തോടെയാണ് വിശിഷ്ടവ്യക്തികളുടെ ഗോളുകളെ വരവേറ്റത്. പ്രായം മറന്ന് കൊച്ചുകുട്ടികൾ മുതൽ ഗോളടി ആവേശത്തിൽ പങ്കുചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.