മദ്യനയം: ​സർക്കാർ ജനങ്ങളെ വെല്ലുവിളിക്കരുത്​ ^പി.എ. അബ്​ദുൽ ഹക്കീം

മദ്യനയം: സർക്കാർ ജനങ്ങളെ വെല്ലുവിളിക്കരുത് -പി.എ. അബ്ദുൽ ഹക്കീം ആലപ്പുഴ: ജനവിരുദ്ധ മദ്യനയം നടപ്പാക്കി ഇടത് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കരുതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഹക്കീം. 'മദ്യലോബിയുടെ സ്വന്തം ഇടത് സർക്കാർ: ജനദ്രോഹ മദ്യനയം പിൻവലിക്കുക, സർക്കാർ ഭൂമി കൈയേറിയ തോമസ് ചാണ്ടി രാജിവെക്കുക' എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളിൽനിന്നും കലാലയങ്ങളിൽനിന്നും മദ്യശാലയിലേക്കുള്ള ദൂരം 200 മീറ്ററിൽനിന്ന് 50 മീറ്ററായി ചുരുക്കിയതിലൂടെ പുതുതലമുറയെക്കൂടി മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് പിണറായി സർക്കാർ നടത്തുന്നത്. ദേശീയ-സംസ്ഥാന പാതകളുടെ പദവി മാറ്റി സുപ്രീംകോടതി ഉത്തരവ് മറികടക്കാനുള്ള ശ്രമം നിയമവാഴ്ചയോടുള്ള അലംഭാവമാണ്. ആയിരക്കണക്കിന് ഭൂരഹിതർ തലചായ്ക്കാൻ ഇടമില്ലാതെ പ്രയാസപ്പെടുേമ്പാൾ സർക്കാർ ഭൂമി കൈയേറിയ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് ഇടത് സർക്കാറി​െൻറ അന്ത്യംകുറിക്കാേന ഉതകൂവെന്നും അേദ്ദഹം പറഞ്ഞു. കല്ലുപാലം ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ പാർട്ടി പ്രവർത്തകരും ഭൂരഹിതരും പെങ്കടുത്തു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ, ഗാന്ധിയൻ ദർശനവേദി സംസ്ഥാന കൺവീനർ ബേബി പാറക്കാടൻ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി വി.എ. അബൂബക്കർ, വൈസ് പ്രസിഡൻറ് നാസർ ആറാട്ടുപുഴ, സെക്രട്ടറിമാരായ സബീർഖാൻ, വി.എ. അമീൻ, സിബീഷ് ചെറുവല്ലൂർ, ജില്ല കമ്മിറ്റി അംഗം ജോൺ ബ്രിട്ടാസ്, മിനി വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.