കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ഏഴ് കോടിയിലേറെ രൂപ വിലവരുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ നൈജീരിയൻ സ്വദേശിക്ക് 10 വർഷം കഠിന തടവ്. വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലെത്തിയ ജൂഡ് മിഷേൽ എന്ന ഹെൻറി ചൂമയെയാണ് (41) എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. രണ്ട് വകുപ്പുകളിലായി 11 വർഷത്തെ തടവാണ് വിധിച്ചിട്ടുള്ളതെങ്കിലും ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതി. ശിക്ഷ വിധിക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. 2016 ഫെബ്രുവരി എട്ടിന് എറണാകുളം സൗത്തിലെ ഇൻറർനാഷനൽ പാർസൽ സർവിസ് സ്ഥാപനം വഴി നാല് കിലോ ഹെറോയിൻ, 400 ഗ്രാം മെത്താഫിറ്റാമിൻ എന്നിവ കടത്താൻ ശ്രമിക്കവെയാണ് ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് നെതർലൻഡ്സ്, ഗ്രീസ്, സ്പെയിൻ, ആസ്േട്രലിയ എന്നീ രാജ്യങ്ങളിലേക്ക് കടത്താനായിരുന്നു പദ്ധതി. പിടിയിലായപ്പോൾ ബെനിൻ റിപ്പബ്ലിക്കിെൻറയും സിയേറ ലിയോൺ റിപ്പബ്ലിക്കിേൻറതുമായി രണ്ട് പാസ്പോർട്ടുകൾ കണ്ടെത്തിയിരുന്നു. ആദ്യ പാസ്പോർട്ടിൽ ജൂഡീ മിക്തലേയെന്നും രണ്ടാമത് പാസ്പോർട്ടിൽ ബോബ്സൺ സെസേ എന്നുമാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പിടിയിലാകുന്നതിന് ഒരാഴ്ച മുമ്പ് കയറ്റി അയച്ച മയക്കുമരുന്ന് ഡൽഹിയിൽ പിടിയിലായതോടെ അന്വേഷണം ഉൗർജിതമാക്കിയതിനെത്തുടർന്നാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.