കൂത്താട്ടുകുളം: അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ പ്രചാരണാർഥം കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ പ്രചാരണ പരിപാടി നടത്തി. സ്പാർട്ടൻസ് ക്ലബ് കോച്ച് ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ബിജു ജോൺ, ഓമന ബേബി, സി.എൻ. പ്രഭകുമാർ, ലിനു മാത്യു, വിജയ ശിവൻ, നളിനി ബാലകൃഷ്ണൻ, ജീനാമ്മ സിബി, എം.എം. അശോകൻ, പ്രിൻസ് പോൾ ജോൺ, എ.എസ്. രാജൻ, ലീല കര്യാക്കോസ്, എൽ. വസുമതി അമ്മ, ഷീബ രാജു, ടി.എസ്. സാറാ, സെക്രട്ടറി ജയശ്രീ നായർ, ഹെഡ്മിസ്ട്രസ് ആർ. വത്സല ദേവി, കെ.വി. ബാലചന്ദ്രൻ, സി.പി. രാജശേഖരൻ, കെ.എം. ജയൻ എന്നിവർ സംസാരിച്ചു. ഫോട്ടോ : കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നടന്ന ലോകകപ്പ് ഫുട്ബാൾ പരിപാടി ബെന്നി മാത്യു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.