യുവാക്കളുടെ കൂട്ടായ്മയിൽ നെൽകൃഷിക്ക് നൂറുമേനി

പൂച്ചാക്കൽ: ഡി.വൈ.എഫ്.ഐ പള്ളിപ്പുറം തെക്ക് മേഖല കമ്മിറ്റിയുടെയും നെടിയാട് നെല്ലുൽപാദക സംഘത്തി​െൻറയും ആഭിമുഖ്യത്തിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് എട്ടാം വാർഡിൽ നെടിയാട് പാടശേഖരത്ത് നടത്തിയ കൃഷിയിൽ നൂറുമേനി വിളവ്. എ.എം. ആരിഫ് എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പി.എസ്. മനീഷ് അധ്യക്ഷത വഹിച്ചു. പച്ചക്കറി കൃഷി ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം സിന്ധു വിനു നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ചേർത്തല ബ്ലോക്ക് സെക്രട്ടറി സി. ശ്യാംകുമാർ കർഷകരെ ആദരിച്ചു. എൽ.സി സെക്രട്ടറി എം.കെ. സിബു, കർഷകസംഘം ഏരിയ സെക്രട്ടറി എം.വി. രഘുവരൻ, ജില്ല കമ്മിറ്റി അംഗം പി.ആർ. ഹരിക്കുട്ടൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രസീത വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഡി. സബീഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് പി.എസ്. പുഷ്പരാജ്, കൃഷി ഓഫിസർ ഡി. ശിവദാസൻ, ആത്മ അസിസ്റ്റൻറ് ടെക്നോളജി മാനേജർ ടി.പി. സജിമോൻ, അഗ്രികൾചർ അസിസ്റ്റൻറ് കെ.പി. മനു, ഡി. ദിലീപ്, പി.എസ്. ശ്യാംകുമാർ, അങ്കിത് ശരീന്ദ്രൻ, എസ്. സംഗീത്, ജിദീഷ് സിദ്ധാർഥൻ എന്നിവർ സംസാരിച്ചു. ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ആലപ്പുഴ: ജനകീയാസൂത്രണ പദ്ധതിപ്രകാരം കുതിരപ്പന്തി ടി.കെ. മാധവൻ മെേമ്മാറിയൽ സ്കൂളിൽ നിർമിച്ച ടോയ്ലറ്റ് ബ്ലോക്കി​െൻറയും ആർ.ഒ പ്ലാൻറി​െൻറയും ഉദ്ഘാടനം കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു. ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം.എസ്. സുരേഷ് താക്കോൽ ഏറ്റുവാങ്ങി. യു.ഡി.എഫ് ഉപനേതാവ് അഡ്വ. എ.എ. റസാഖ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷോളി സിദ്ധകുമാർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മോളി ജേക്കബ്, നഗരസഭ കൗൺസിലർമാരായ ബഷീർ കോയപറമ്പിൽ, ലൈല ബീവി, സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ. ശ്രീദേവി എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ഇല്ലിക്കൽ കുഞ്ഞുമോൻ സ്വാഗതവും പി.ടി.എ പ്രസിഡൻറ് മഹേഷ്കുമാർ നന്ദിയും പറഞ്ഞു. ഇന്ധന വിലവർധനക്കെതിരെ ചക്രംതള്ളൽ സമരം വടുതല: പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ ഡി.വൈ.എഫ്.ഐ അരൂക്കുറ്റി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടുതലയിൽ ചക്രംതള്ളൽ സമരം നടത്തി. കാളവണ്ടിയും ഇരുചക്രവാഹനങ്ങളും തള്ളി നൂറോളം പ്രവർത്തകർ അണിനിരന്ന പ്രതിഷേധ മാർച്ച് അരൂക്കുറ്റി പെട്രോൾ പമ്പിൽനിന്ന് തുടങ്ങി വടുതലയിൽ സമാപിച്ചു. പ്രതിഷേധ സമ്മേളനം ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി വിനു ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.പി. അനീഷ് അധ്യക്ഷത വഹിച്ചു. ട്രഷറർ ശരത്കുമാർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.