കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിനെ വരവേൽക്കാൻ നാടെങ്ങും വൺ മില്യൻ ഗോൾ നടന്നപ്പോൾ ദക്ഷിണ നേവൽ കമാൻഡ് ബ്ലൈൻഡ് ഫുട്ബാൾ മത്സരവുമായി ഒപ്പം കൂടി. ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷെൻറ (ഐ.ബി.എഫ്) സഹകരണത്തോടെയായിരുന്നു മത്സരം. സതേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫിസർ കമാൻഡിങ് ചീഫ് വൈസ് അഡ്മിറൽ എ.ആർ. കാർവ് മുഖ്യാതിഥിയായി. അഞ്ച് കളിക്കാർ വീതം 40 മിനിറ്റായിരുന്നു മത്സരം. ഒരുടീമിൽ കേരള താരങ്ങൾ മാത്രമായിരുന്നു. കാഴ്ച വൈകല്യമുള്ളവർക്ക് പ്രചോദനമേകി മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു മത്സരം. വൺ മില്യൻ ഗോൾ പരിപാടിയുടെ ഭാഗമായി നേവൽ ബേസിലെ 150 നാവിക ഉദ്യോഗസ്ഥർ ഗോളടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.