ജന്മദിനത്തിൽ രക്തമൂലകോശം ദാനം ചെയ്ത്‌ എൻജിനീയറിങ്​ വിദ്യാർഥി

മൂവാറ്റുപുഴ: ജന്മദിനത്തിൽ രക്തമൂലകോശം രക്താർബുദ രോഗിക്ക് ദാനം ചെയ്ത് എൻജിനീയറിങ് വിദ്യാർഥി. പേഴക്കാപിള്ളി ഇസാറ്റ് എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥി അമർനാഥാണ് മാതൃകയായത്. കോളജിെല എൻ.എസ്.എസ് യൂനിറ്റുമായി ചേർന്ന് ധാത്രി എന്ന രക്തമൂലകോശ ദാന ക്യാമ്പിൽ നേരേത്ത ഇയാൾ പേര് രജിസ്റ്റർ ചെയ്തിരുന്നു. കോഴിക്കോട്‌ പേരാമ്പ്ര സ്വദേശിയായ അമർനാഥ് കൊച്ചി അമൃത ഹോസ്പിറ്റലിലാണ് രക്തമൂലകോശം ദാനം ചെയ്തത്. കോളജ് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അമർനാഥിനെ ആദരിച്ചു. ഇസാറ്റ് ചെയർമാൻ കെ.വൈ. സാദിഖ് മുഹമ്മദ്‌, മാനേജർ എം.എം. മുഹമ്മദ്‌ കുഞ്ഞ്‌, പ്രിൻസിപ്പൽ ഡോ. മുഹമ്മദ്‌ ഫൈസൽ, ഡയറക്ടർ അബ്ദുൽ ബുഖാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.