മുൻഗണന വിഭാഗം കാർഡ്​ ലഭിച്ചവർക്ക്​ പൊതുവിഭാഗത്തിലേക്ക്​ മാറാൻ അവസാന അവസരം

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിൽ അനർഹമായി മുൻഗണന വിഭാഗത്തിൽപെട്ട റേഷൻ കാർഡ് കൈവശം െവച്ചവർ സ്വമേധയ പൊതു വിഭാഗത്തിലേക്ക് മാറാനുള്ള അവസാന അവസരം വിനിയോഗിക്കണമെന്ന് സെപ്ലെഓഫിസർ അറിയിച്ചു. കാർഡുടമക്കോ കാർഡിൽ അംഗങ്ങളായവർക്കോ സർക്കാർ ജോലി, പൊതുമേഖല കമ്പനി, പ്രൈവറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി, വിദേശ ജോലി, 1000 സ്ക്വയർ ഫീറ്റിൽ കൂടുതൽ വീട്, നാലുചക്ര വാഹനം, ഇൻകംടാക്സ് ഒടുക്കുന്നവർ, കടമുറികൾ വാടകക്ക് നൽകിയവർ, സർവിസ് ഫാമിലി പെൻഷൻ വാങ്ങുന്നവർ എന്നിവർ മുൻഗണന കാർഡ് കൈവശം െവക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരക്കാരെ കണ്ടുപിടിച്ചാൽ നിയമനടപടിക്ക് വിധേയരാക്കുമെന്നും അറിയിച്ചു. റേഷൻ കാർഡിൽ ഉൾപ്പെട്ടവരിൽ ആധാർ നമ്പർ നൽകാത്തവർ എത്രയുംവേഗം നൽകണമെന്നും ഇത് നൽകാത്തവരുടെ റേഷൻ വിഹിതം റദ്ദാക്കുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫിസർ കെ. വത്സല അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.