മൂവാറ്റുപുഴ: ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങളുടെ പ്രചാരണാർഥം സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒരു മില്യന്‍ ഗോള്‍ മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളും പങ്കാളികളായി. സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ഗോളടിക്കല്‍ ജില്ല പഞ്ചായത്ത് അംഗം എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. ആര്‍.ഡി.ഒ എസ്.ഷാജഹാന്‍, ആ ര്‍.ടി.ഒ എ.കെ. ശശീന്ദ്രന്‍, ജോയൻറ് ആര്‍.ടി.ഒ ടി.എം. ജര്‍സണ്‍, കെ.ജെ. ഫാബിയനോസ്, ബി.മധു, ബേസില്‍ കുരുവിള, അബ്ബാസ് എന്നിവരും ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവരും ഗോളടിച്ചു. 500-ഗോളുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ ഒരു മില്യന്‍ ഗോളിലേക്കായി അടിച്ചത്. മൂവാറ്റുപുഴ: വൺ മില്യൻ ഗോൾ കാമ്പയിനിൽ ഇലാഹിയ എൻജിനീയറിങ് കോളജ് പങ്കാളിയായി. പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ബി. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സി.കെ. സിദ്ദീഖ്, സി.പി. മുഹമ്മദ്, കെ.എം. ഷംസുദ്ദീൻ, പ്രിൻസിപ്പൽ സോ.മുഹമ്മദ് സിദ്ദീഖ് തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം- മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒരു മില്യന്‍ ഗോള്‍ ജില്ല പഞ്ചായത്ത് അംഗം എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്യുന്നു. ഫയൽ നെയിം . foot baaI. ചിത്രം: ഇലാഹിയ എൻജിനീയറിങ് കോളജിൽ നടന്ന വൺ മില്യൻ ഗോൾ എം.ബി. ഇബ്രാഹീം ഉദ്ഘാടനം ചെയ്യുന്നു. ഫയൽ നെയിം .M. B. I'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.