കൊച്ചി: പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പാതയിൽ മെട്രോ സർവിസിന് മെട്രോ റെയിൽ സുരക്ഷ കമീഷണറുടെ പച്ചക്കൊടി. സുരക്ഷ അനുമതി ലഭിച്ചതോടെ മെട്രോയുടെ നഗരപ്രവേശനത്തിനുള്ള അവസാന നടപടിക്രമവും പൂർത്തിയായി. പുതിയ പാതയിൽ മെട്രോ സർവിസിന് ഒക്ടോബർ മൂന്നിന് തുടക്കമാകും. മെട്രോ റെയിൽ സുരക്ഷ കമീഷണർ കെ.എം. മനോഹരെൻറ നേതൃത്വത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് പുതിയ പാതയുടെ സുരക്ഷ പരിശോധന പൂർത്തിയാക്കിയത്. ട്രാക്കിെൻറയും കോച്ചുകളുടെയും കാര്യക്ഷമത, ആലുവ മുട്ടത്തെ ഒാപറേഷൻ കൺട്രോൾ സെൻററിലെ സംവിധാനങ്ങൾ, ട്രെയിനും സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സാേങ്കതിക സജ്ജീകരണങ്ങൾ എന്നിവയാണ് പരിശോധിച്ചത്. പരിശോധനക്ക് ശേഷം കമീഷണർ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാതയിൽ പരീക്ഷണ ഒാട്ടം ആഴ്ചകളായി നടന്നുവരുന്നുണ്ട്. അഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടുന്ന അഞ്ച് കിലോമീറ്റർ വരുന്ന പാതയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി എന്നിവർ ചേർന്ന് നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.