'വൺ മില്യൻ ഗോൾ' പരിപാടിക്ക്​ ജില്ലയിൽ ഗോൾ നിറച്ച് 310 പോസ്​റ്റുകൾ

കൊച്ചി: കേരളത്തിലേക്ക് വിരുന്നെത്തുന്ന അണ്ടർ 17 ലോകകപ്പി​െൻറ പ്രചാരണാർഥം നടത്തിയ . ലോകകപ്പി​െൻറ ആവേശം ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിഭാവനം ചെയ്ത വണ്‍ മില്യൻ ഗോളിലേക്ക് എല്ലാവരും ഗോളടിക്കാന്‍ എത്തിയതോടെ ആകെ പിറന്നത് ---- ഗോളുകള്‍. വൈകീട്ട് മൂന്നുമുതല്‍ ഏഴുവരെയായിരുന്നു വലകള്‍ നിറച്ച വണ്‍ മില്യൻ ഗോള്‍ അരങ്ങേറിയത്. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ഗോള്‍ പോസ്റ്റില്‍ ഒളിമ്പ്യനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡൻറുമായ മേഴ്‌സിക്കുട്ടന്‍ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. സി.സി. ജേക്കബ്, ജോര്‍ജ് തോമസ്, പി. തുളസി, അപര്‍ണ ബാലന്‍, കെ.വി. തോമസ് എം.പി, ജോണ്‍ ഫെര്‍ണാണ്ടസ്, ഐ.ജി പി. വിജയന്‍, അസി. കലക്ടര്‍ ഇഷ പ്രിയ, കിഷോര്‍ കുമാര്‍, കെ.എം.ഐ മേത്തര്‍ തുടങ്ങിയ പ്രമുഖര്‍ വണ്‍ മില്യൻ ഗോളില്‍ പങ്കെടുക്കാനെത്തി. ഓരോ ജില്ലയില്‍നിന്ന് കാമ്പയിനില്‍ പങ്കെടുത്ത ഗോള്‍ അടിക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ടുപേര്‍ക്കുവീതം ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ കൊച്ചിയില്‍ നടക്കുന്ന ഓരോ മത്സരം കാണാനുള്ള അവസരം നല്‍കും. കൊച്ചി കോര്‍പറേഷന്‍ ഓഫിസില്‍ ഒരുക്കിയ ഗോള്‍പോസ്റ്റില്‍ മേയര്‍ സൗമിനി ജയിന്‍ ഗോളടിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങള്‍, കോളജുകള്‍, സ്‌കൂളുകള്‍, ക്ലബുകള്‍ തുടങ്ങിയയിടങ്ങളില്‍ പോസ്റ്റുകള്‍ ഒരുക്കി. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.