മൂവാറ്റുപുഴ: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരായ പാവങ്ങള്‍ക്ക് നല്‍കാതെ അട്ടിമറിക്കുന്ന ബാങ്കുകളുടെയും സംസ്ഥാന സര്‍ക്കാറിെൻറയും നയങ്ങള്‍ക്കെതിരെ ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കനറാ ബാങ്കിലേക്ക് നടത്തിയ മാര്‍ച്ച് ബി.ജെ.പി ജില്ല ജന. സെക്രട്ടറി കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. വെള്ളൂര്‍ക്കുന്നത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ബാങ്കിനുമുന്നില്‍ എത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡൻറ് എ.എസ്. വിജുമോന്‍, ഭാരവാഹികളായ സെബാസ്റ്റ്യന്‍ മാത്യു, ടി. ചന്ദ്രന്‍, കെ.പി. തങ്കക്കുട്ടന്‍, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ഷൈന്‍ കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു. ഫയൽ നെയിം BJP
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.