മയിലാടുംപാറ സംരക്ഷിക്കണം ^സി.പി.ഐ

മയിലാടുംപാറ സംരക്ഷിക്കണം -സി.പി.ഐ മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ മയിലാടുംപാറ സംരക്ഷിക്കണമെന്ന് സി.പി.ഐ മാറാടി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മാറാടി പഞ്ചായത്തില്‍ ഏക്കറുകണക്കിന് വ്യാപിച്ച് മയിലാടുംപാറയില്‍ പാറഖനനം നടത്തിയാല്‍ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പ്രദേശത്ത് ഉടലെടുക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാണിച്ചു. മയിലാടുംപാറയില്‍ ടൂറിസം പദ്ധതിയടക്കം പരിഗണനയിലിരിക്കെ പാറമട മാഫിയക്ക് ഖനനം നടത്താൻ പാറ കൈമാറാനുള്ള നീക്കത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയതായും ലോക്കല്‍ സെക്രട്ടറി എന്‍.പി. പോള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.