കാലടി: മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തിൽ ജനകീയ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാഗിൻ കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സ്റ്റീഫൻ മാടവന, മിനി സുരേന്ദ്രൻ, കെ.ജെ. പോൾമാസ്റ്റർ, ഫിഷറീസ് പഞ്ചായത്തുതല പ്രമോട്ടർ പോൾസൺ കാളാംപറമ്പിൽ, ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 48 കർഷകർക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നൽകിയത്. കൂട്ടയോട്ടം കാലടി: ശ്രീശങ്കര കോളജ് പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് രാവിലെ ഒമ്പതിന് കൂട്ടയോട്ടം സംഘടിപ്പിക്കും. കാലടി സി.ഐ സജി മാർക്കോസ് ഫ്ലാഗ് ഓഫ് ചെയ്യും. 'ലഹരി വിമുക്ത കേരളം' വിഷയത്തെ ആസ്പദമാക്കി മറ്റൂർ കോളജ് ജങ്ഷനിൽനിന്ന് കാലടി ശൃംഗേരി മഠം വരെയാണ് ഒാട്ടം. പൂർവവിദ്യാർഥികളും കോളജ് ഹെൽത്ത് ക്ലബിലെ എൻ.സി.സി വിദ്യാർഥികളും പങ്കെടുക്കും. മാണിക്യമംഗലം സെൻറ് ക്ലയർ ബധിര വിദ്യാലയം ചാമ്പ്യൻ കാലടി: ജില്ല ബധിര മൂക ചാമ്പ്യൻഷിപ്പിൽ 372 പോയേൻറാടെ മാണിക്യമംഗലം സെൻറ് ക്ലയർ ബധിര വിദ്യാലയം ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. 282 പോയേൻറാടെ മൂവാറ്റുപുഴ അസീസി സ്കൂൾ രണ്ടാമതെത്തി. വിവിധ സ്കൂളുകളിൽനിന്ന് ഇരുനൂറോളം കുട്ടികൾ 77 ഇനങ്ങളിൽ മാറ്റുരച്ചു. ജില്ല ബധിര സ്പോർട്സ് കൗൺസിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. അങ്കമാലി ബസിലിക്ക റെക്ടർ ഫാ. കുര്യാക്കോസ് മുണ്ടാടൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ബൈബിൾ ആംഗ്യഭാഷയിലേക്ക് പരിവർത്തനം ചെയ്ത സിസ്റ്റർ അഭയയെയും മെേട്രായിൽ ഉറങ്ങിയതിെൻറ പേരിൽ അപമാനിതനായ എൽദോയെയും ചടങ്ങിൽ ആദരിച്ചു. വിജയികൾക്ക് സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. സി.ഐ സജി മാർക്കോസ് മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.