പറവൂർ: വ്യക്തി വിശുദ്ധിയിലൂടെ സാമൂഹിക ശാക്തീകരണം എന്ന ലക്ഷ്യവുമായി പ്രവർത്തനം ആരംഭിച്ച വടക്കേക്കര മഹല്ല് മർഹമ സൊസൈറ്റിയുടെ ഓഫിസ് വടക്കേക്കര മഹല്ല് പ്രസിഡൻറ് ടി.എം. ബാവ ഹാജി ഉദ്‌ഘാടനം ചെയ്തു. ആളംതുരുത്ത് എം.എൽ.എ പടിയിൽ തലക്കാട്ടു ബിൽഡിങ്ങിലാണ് ഓഫിസ്. പ്രസിഡൻറ് കെ.എ. നാസർ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് അൽഹാഫിസ് അഹമ്മദ് ഹുസൈൻ റഷാദി, എ.അബ്ദുറഹ്മാൻ, കെ.എം. അമീർ, എം.എ. റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.