പറവൂർ: വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്ന കേസിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ വടക്കേക്കര സി.ഐ എം.കെ. മുരളിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച വൈകുന്നേരം ആറരയോടെ ഗോതുരുത്ത് - കുര്യാപ്പിള്ളി ലിങ്ക് പാലത്തിെൻറ അപ്രോച്ച് റോഡിലാണ് അടിപിടിയും കത്തിക്കുത്തും നടന്നത്. സംഭവത്തിൽ ഗോതുരുത്ത് കല്ലറക്കൽ ജിൽസൺ (42) കൊല്ലപ്പെട്ടു. ഇയാളുടെ സഹോദരൻ ജിേൻറാ (33) ചികിത്സയിലാണ്. അമ്മഞ്ചേരി രാമകൃഷ്ണനെതിരെ (50) നേരേത്ത പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.