താരമായി കുരുമുളക്​; സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 35 ശതമാനം വളർച്ച

കൊച്ചി: കുരുമുളകി​െൻറ പിൻബലത്തിൽ രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി ഈ സാമ്പത്തിക വർഷത്തി​െൻറ ആദ്യപാദം 35 ശതമാനം വളർച്ച കൈവരിച്ചു. ഈ കാലയളവിൽ കയറ്റുമതി മൂല്യം 4589.14 കോടി രൂപയായി വളർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തി​െൻറ ആദ്യ പാദത്തിൽ സുഗന്ധവ്യഞ്ജന കയറ്റുമതി 2,27,938 ടൺ ആയിരുന്നത് നടപ്പു വർഷത്തെ ഈ കാലയളവിൽ 3,06,990 ടണ്ണായി. കുരുമുളകാണ് ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ടത്. 1,198 കോടി രൂപ മൂല്യമുള്ള 1,33,000 ടൺ മുളകാണ് വിദേശത്തേക്ക് പോയത്. അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഉൽപന്നമാണ് കുരുമുളക്. ഇന്ത്യക്ക് ഈ ആവശ്യത്തിനനുസരിച്ച് കുരുമുളക് കയറ്റുമതി ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ ഡോ എ. ജയതിലക് പറഞ്ഞു. വെളുത്തുള്ളി കയറ്റുമതി േപ്രാത്സാഹിപ്പിക്കാൻ ബോർഡ് എടുക്കുന്ന നടപടികളും ഫലം കാണുന്നുണ്ട്. അളവിലും മൂല്യത്തിലും ഏറ്റവുമധികം വർധനയുണ്ടായതും വെളുത്തുള്ളിക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെളുത്തുള്ളിയുടെ മൂല്യത്തിൽ 107 ശതമാനത്തി​െൻറയും അളവിൽ 169 ശതമാനത്തിേൻറയും വളർച്ചയാണ് രേഖപ്പെടുത്തിയത്. പെരുംജീരകം കയറ്റുമതി ആഗോളതലത്തിൽ 13,250 ടണ്ണാണ്. അളവിൽ 92 ശതമാനത്തി​െൻറയും മൂല്യത്തിൽ 49 ശതമാനത്തി​െൻറയും വർധനയാണ് പെരുംജീരകത്തിനുണ്ടായത്. കടുക്, തക്കോലം, അയമോദകം തുടങ്ങിയവയുടെ കയറ്റുമതി അളവിൽ 83 ശതമാനവും മൂല്യത്തിൽ 63 ശതമാനവും വളർച്ച നേടി. ഏലം കയറ്റുമതിയിൽ 134.55 കോടിയാണ് വരുമാനം ലഭിച്ചത്. 1220 ടൺ ഏലം കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിൽ ഇത് യഥാക്രമം 90.81 കോടി രൂപയും 1,206 ടണ്ണുമായിരുന്നു. അളവിൽ 10 ശതമാനത്തി​െൻറയും മൂല്യത്തിൽ 48 ശതമാനത്തി​െൻറയും വർധന ഏലത്തിനുണ്ടായി. ഇഞ്ചിയുടെയും പുതിന ഉൽപന്നങ്ങളുടെയും കയറ്റുമതിയിലും ഗണ്യമായ വർധനയുണ്ട്. സംസ്കരിച്ച മൂല്യവർധിത ഉൽപന്നങ്ങൾക്കും കയറ്റുമതി വിപണിയിൽ മികച്ച ഡിമാൻഡാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.