ഹിന്ദി വാരാഘോഷം സമാപിച്ചു

ആലങ്ങാട്: കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി വകുപ്പി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച . ആലങ്ങാട് േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജു ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ആലങ്ങാട് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.എസ്. ജഗദീശൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയാറാക്കിയ ഹിന്ദി പത്രിക 'ആയീന' കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി അസി.ഡയറക്ടർ കെ.എ. ബീന പ്രകാശനം ചെയ്തു. മികച്ച ഹിന്ദി പ്രചാരകൻ പി.മുരളീധരനെ ചടങ്ങിൽ ആദരിച്ചു. ബാങ്ക് ഓഫ് ഇന്ത്യ കൂനമ്മാവ് ശാഖ മാനേജർ എം.എസ്‌. മധുസൂദനൻ വിവിധ സാഹിത്യമത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. േബ്ലാക് പഞ്ചായത്ത് അംഗം ശ്രീകല മധു, ഗ്രാമപഞ്ചായത്ത് അംഗം ഗീത തങ്കപ്പൻ, അഡ്വ.പി.കെ. ശ്രീവത്സ കൃഷ്ണൻ, കെ.എസ്‌. ജയറാം എന്നിവർ സംസാരിച്ചു. പി.എസ്‌. ജയലക്ഷ്മി സ്വാഗതവും വി.വി.കെ. സയ്യിദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.