അഖിലകേരള ചിൽഡ്രൻസ്​ ​െഫസ്​റ്റ്​

കൊച്ചി: ശിശുദിനത്തോടനുബന്ധിച്ച് കൊച്ചിൻ ഷിപ്യാർഡ് റിക്രിയേഷൻ ക്ലബ് സംഘടിപ്പിക്കുന്ന 26ാമത് അഖിലകേരള ചിൽഡ്രൻസ് ഫെസ്റ്റ് നവംബർ 11, 12 തീയതികളിൽ നടക്കും. കിൻറർഗാർട്ടൻ മുതൽ ഹൈസ്കൂൾതലം വരെയുള്ള സെൻട്രൽ, കേരള സിലബസ് വിദ്യാർഥികൾ ഒന്നിച്ച് മാറ്റുരക്കാനെത്തുന്ന സംസ്ഥാനത്തെ ഏക സർക്കാറിതര ചിൽഡ്രൻസ് ഫെസ്റ്റ് കപ്പൽശാല പരിസരത്തെ 10 വേദിയിലാണ് നടക്കുക. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, തിരുവാതിരക്കളി, ഒപ്പന, മാർഗംകളി, ശാസ്ത്രീയസംഗീതം, സംഘനൃത്തം, സ്കൂൾ ബാൻഡ്, പദ്യപാരായണം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, ബേബി കിങ്, ബേബി ക്വീൻ, ആക്ഷൻ സോങ്, ദേശഭക്തിഗാനം, മെമ്മറി ടെസ്റ്റ്, പെയിൻറിങ്, ഫാൻസി ഡ്രസ്, ക്വിസ്, ഹാൻഡ് റൈറ്റിങ് (ഇംഗ്ലീഷ്, മലയാളം, ഹിന്ദി), മോണോആക്ട്, പ്രസംഗം (ഇംഗ്ലീഷ്, മലയാളം), ഉപന്യാസം (ഇംഗ്ലീഷ്, ഹിന്ദി, മലയാളം), ചെറുകഥ (ഇംഗ്ലീഷ്, ഹിന്ദി, മലയാളം), കവിതരചന, സംഘഗാനം എന്നീ 37 ഇനങ്ങളിലാണ് മത്സരം. പെങ്കടുക്കാൻ വിദ്യാർഥികൾ അതത് സ്കൂൾ വഴിയും നേരിട്ടും ഒക്ടോബർ 31വരെ പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ജനറൽ സെക്രട്ടറി, കൊച്ചിൻ ഷിപ്യാർഡ് റിക്രിയേഷൻ ക്ലബ്, കൊച്ചി-15 വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0484 2501466, 9847032316, 9446107162. വെബ്സൈറ്റ്: www.cochinshipyard.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.